കൊച്ചി:തമിഴ് ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്റെ അച്ഛനായി ജയറാം എത്തുന്നു. സംവിധായകന്‍ ആറ്റ്‌ലിയുടെ അസോസിയേറ്റ് ആയ എനോക് ഏബിള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്ത.റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടായിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രിയാഭവാനി ശങ്കര്‍, ഇന്ദുജ എന്നിവരാണ് നായികമാരായി എത്തുന്നത്.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയറാം തമിഴില്‍ വീണ്ടുമെത്തുന്നത്. കമല്‍ഹാസനൊപ്പം ഉത്തമവില്ലന്‍ ആയിരുന്നു തമിഴില്‍ ജയറാം അഭിനയിച്ച ഒടുവിലത്തെ ചിത്രം.രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണത്തത്ത ആയിരുന്നു മലയാളത്തില്‍ ഒടുവിലെത്തിയ ജയറാം ചിത്രം.
Leave a Comment