ഹോട്ട് ലുക്കില്‍ ജാന്‍വി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത്

ആദ്യ സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്കായി ജാന്‍വി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ജാന്‍വിയുടെ ആദ്യ ഔദ്യോഗിക ഫോട്ടോഷൂട്ടും ഇതുതന്നെ.

അമ്മയുടെ ക്ലാസി സ്റ്റൈന്‍ സെന്‍സ് മകള്‍ക്ക് അതുപോലെ ലഭിച്ചിട്ടുണ്ടെന്നാണ് ജാന്‍വിയെകുറിച്ച് എല്ലാവരുടെയും അഭിപ്രായം. ജാന്‍വിയുടെ ചിത്രമുള്ള മാഗസിന്‍ കവര്‍ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് കസിന്‍ സോനം കപൂര്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സോനം ജാന്‍വിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ജാന്‍വിയും തന്റെ ഇന്‍സ്റ്റാ പേജിലൂടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചിട്ടുണ്ട്.

ലൂയിസ് വിയിട്ടോണ്‍ ഫളോറല്‍ വസ്ത്രമാണ് ജാന്‍വി ഫോട്ടോഷൂട്ടില്‍ അണിഞ്ഞിരിക്കുന്നത്. പ്രിയങ്ക കപാഡിയ ആണ് താരത്തിന്റെ സ്‌റ്റൈലിസ്റ്റ്. ജൊഹാന ഒര്‍ടിസിന്റെ അസിമട്രിക്കല്‍ ഫ്ളോറല്‍ ഗൗണും അലക്സാണ്ടര്‍ വാങിന്റെ ഡെനിം ജാക്കറ്റും താരം ഫോട്ടോഷൂട്ടിനായി അണിഞ്ഞിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment