നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, മരണം 17 ആയി

കോഴിക്കോട്: നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി റസിന്‍ (25) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെയെണ്ണം 17 ആയി ഉയര്‍ന്നു.

രോഗം ബാധിച്ച് കഴിഞ്ഞ ദിവസം രണ്ട് പേര്‍ കൂടി മരിച്ചിരുന്നു. ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇയാള്‍ അടക്കം രോഗലക്ഷണങ്ങളുമായി എട്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 1353 പേര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

നിപ്പ വൈറസ് ബാധിച്ച് വീണ്ടും മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആകാത്തതും മരണനിരക്ക് കൂടുന്നതും ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment