ഇനി ജീപ്പ് കോംപസില്‍ പ്രയാഗ മാര്‍ട്ടിന്റ യാത്ര

കൊച്ചി:അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് പുതിയ പ്രീമിയം എസ്.യു.വി സ്വന്തമാക്കി നടി പ്രയാഗ മാര്‍ട്ടിന്‍. അത്യാഡബര വാഹനങ്ങള്‍ അരങ് വാഴുന്നടത് അവയെ വിട്ട് സ്പോര്‍സ് യൂട്ടിലിറ്റി കാറിലേക്കാണ് പ്രയാഗ തിരിഞ്ഞത്.14.95 ലക്ഷം രൂപയാണ് കോമ്പസിന്റെ പ്രാരംഭ വില. ഇത് ഇപ്പോള്‍ നിരത്തിലുള്ള ഏത് എസ്യുവിയോടും മത്സരിക്കാനുതകുന്ന വിലയായാണ്. സ്പോര്‍ട്ട്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നീ മൂന്ന് വിഭാഗങ്ങളില്‍ കോമ്പസ് പുറത്തിറങ്ങി. ഏത് തരത്തിലുള്ള പ്രതലത്തിലും പുഷ്പം പോലം സഞ്ചരിക്കും എന്നതാണ് ജീപ്പിന്റെ പ്രത്യേകത. അല്ലെങ്കില്‍ ഓഫ് റോഡ് തലതൊട്ടപ്പന്‍ എന്നുതന്നെ ജീപ്പിനെ വിളിക്കാം. കോമ്പസില്‍ത്തന്നെ വിവിധ തരത്തിലുള്ള റൈഡ് മോഡുകള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്

pathram desk 2:
Related Post
Leave a Comment