കെവിന്‍ വധം: മുഖ്യപ്രതികളായ ഷാനു ചാക്കോയേയും അച്ഛന്‍ ചാക്കോയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും; ഇരുവരേയും കസ്റ്റഡില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛന്‍ ചാക്കോ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പോലീസ് അപേക്ഷ നല്‍കും. കസ്റ്റഡിയിലുള്ള 2 പോലീസുകാര്‍ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

കേസില്‍ പൊലീസിന്റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പുലര്‍ച്ചെ മൂന്നര തന്നെ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നുവെന്നാണ് ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ച സംഘം കണ്ടെത്തിയത്. കേസില്‍ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്. ഇനി നാല് പേര്‍ കൂടി പിടിയിലാവാനുണ്ട്.

pathram desk 1:
Related Post
Leave a Comment