ഓട്ടോ കാത്ത് നിന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി; അഞ്ചു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ഓട്ടോ കാത്ത് നിന്ന മുപ്പതുകാരിയായ യുവതിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയി കൂട്ട മാനഭംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള ഗസ്റ്റ്ഹൗസില്‍ വച്ചാണ് കൂട്ടമാനഭംഗം നടന്നതെന്ന് പോലീസ് അറിയിച്ചു. ഇവിടെ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി തിങ്കളാഴ്ച രാത്രി 11ന് ഗുഡ്ഗാവിലെ ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്തെത്തിയ ശേഷം ഓട്ടോ കാത്ത് നില്‍ക്കവെ പ്രതികള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ യുവതി ഇത് നിരസിച്ചു. പിന്നാലെ പ്രതികള്‍ യുവതിയെ ബലമായി കാറില്‍ കയറ്റുകയും ഗസ്റ്റ്ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരിന്നു.

ഇവിടെ മണിക്കൂറുകള്‍ നീണ്ട പീഡനത്തിനാണ് യുവതി ഇരയായത്. ഇതിനു ശേഷം യുവതിയെ മുറിയില്‍ പൂട്ടിയിട്ട സംഘം പുറത്തേക്ക് പോയി. യുവതിയുടെ കരച്ചില്‍ കേട്ട ഗസ്റ്റ്ഹൗസിലെ പാചകക്കാരനാണ് മുറി തുറന്ന് യുവതിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. എന്നാല്‍ യുവതി ഇവിടെ നിന്ന് രക്ഷപ്പെടുന്നത് സംഘത്തിലെ ഒരാള്‍ തടഞ്ഞു. ഇയാളെ ഇരുമ്പുവടിക്ക് അടിച്ചുവീഴ്ത്തിയ ശേഷം രക്ഷപ്പെട്ട യുവതി സുഹൃത്തിനൊപ്പം പുലര്‍ച്ചെ 4.30 ന് പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിക്കുകയും പരാതി നല്‍കുകയും ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതികള്‍ ഗസ്റ്റ്ഹൗസില്‍ തന്നെയുണ്ടെന്ന് മനസിലാക്കുകയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

pathram desk 1:
Related Post
Leave a Comment