തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിക്ക് പിന്നാലെ രജനിക്ക് വിലക്ക്, ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സംഘടനകള്‍

ബംഗളുരു: പാ രജ്ജിത്ത്-രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍.

കാവേരി നദീ ജല തര്‍ക്കത്തില്‍ രജനിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് നീക്കം. ജൂണ്‍ ഏഴിന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഗോവിന്ദ് നിര്‍ദ്ദേശം നല്‍കി.

കാവേരി വിഷയത്തില്‍ രജനിയുടെ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ജനത നിരാശരാണെന്നും അതുകൊണ്ട് തന്നെ കാല സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്നും ഗോവിന്ദ് പ്രസ്താവനയില്‍ പറയുന്നു. അതേസമയം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വിതരണക്കാരമായി സംഘടന ചര്‍ച്ച നടത്തുന്നതായാണ് വിവരം. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 2:
Related Post
Leave a Comment