ഇനിയുള്ള കാലം കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ കഴിയും!!! വീട്ടിലേക്ക് തിരിച്ച് പോകില്ലെന്ന് നീനു

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെതിരെ കടുത്ത ആരോപണവുമായി നീനു. കെവിനെ തന്റെ സഹോദരന്‍ ഒരിക്കലും കൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വീട്ടുകാരുടെ അറിവോടെത തന്നെയാണ് കൊല നടത്തിയതെന്നും നീനു പ്രതികരിച്ചു. താഴ്ന്ന സാമ്പത്തിക ചുറ്റുപാടും തന്റെ ജാതിയേക്കാള്‍ താഴ്ന്ന ജാതിയായതിനാല്‍ കെവിനുമായുള്ള ബന്ധം തുടക്കം മുതലെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പല തവണ വീട്ടിലേക്ക് തിരികെയെത്തണമെന്ന് മാതാപിതാക്കളും സഹോദരനും ആവശ്യപ്പെട്ടിരുന്നു.

കെവിന്റെ കൂടെ നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും വെട്ടിക്കൊല്ലുമെന്നും മാതാവിന്റെ സഹോദരി പുത്രനായ കസ്റ്റഡിയിലുള്ള നിയാസ് പലതവണ ഭീഷണിപ്പെടുത്തിയായും നീനു പറഞ്ഞു. മരണവാര്‍ത്ത വന്നതിനു ശേഷം വീട്ടുകാര്‍ അവിടേക്ക് മടങ്ങി ചെല്ലാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് അവിടേക്ക് ചെല്ലാന്‍ ആഗ്രഹമില്ലെന്നും. ഇനിയുള്ള കാലം കെവിന്റെ വീട്ടില്‍ തന്നെ കഴിയുമെന്നും നീനു പ്രതികരിച്ചു.

പ്രണയവിവാഹത്തിന്റെ പേരില്‍ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെടുക്കുന്നത്. അതിനു ശേഷം ഇതാദ്യമായാണ് നീനു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. കെവിന്റെ മരണത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന് അവരറിയാതെ ഇതൊക്കെ എങ്ങനെ നടക്കുമെന്നായിരുന്നു നീനു പ്രതികരിച്ചത്.

pathram desk 1:
Related Post
Leave a Comment