കെവിന്റെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍, സംഘത്തില്‍ 13 പേര്‍ ഉണ്ടായതായി പ്രതിയുടെ മൊഴി

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ പിടിയിലായത് തിരുനെല്‍വേലിയില്‍ നിന്നാണെന്നും പൊലീസ് പറഞ്ഞു. നിയാസ്, റിയാസ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഘത്തില്‍ 13പേര്‍ ഉണ്ടായതായി പിടിയാലായ പ്രതിയുടെ മൊഴി. തെന്മല പൊലീസാണ് ഇവരെ പിടികൂടിയത്. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കോട്ടയത്ത് എത്തിച്ചത്. നാളെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും

pathram desk 2:
Related Post
Leave a Comment