സ്‌റ്റൈല്‍ മന്നന്‍ വീണ്ടും അധോലോകത്ത്……’കാല’ ട്രെയിലര്‍

കൊച്ചി:കളം പിടിക്കാനുറച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ‘കാല’ ട്രെയിലറെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുട്യൂബ്-ല്‍ തരംഗമാവുകയാണ് ട്രെയിലര്‍ വീഡിയോ.

കബാലി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തും രജനീകാന്തും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാല. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മുംബൈയിലെ അധോലോകനേതാവിന്റെ കഥ പറയുന്നതാണ് ചിത്രം. ഹിമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമര്‍ത്ഥകാനി, നാനാ പടേക്കര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണന്റേതാണ് സംഗീതം.

pathram desk 2:
Related Post
Leave a Comment