നൈല ഉഷയുടെ ചേച്ചിയും അഭിനയ രംഗത്തേയ്ക്ക്; ഇഷ്ടപ്പെട്ടൊരു വേഷം കിട്ടിയപ്പോള്‍ അഭിനയിച്ചതാണെന്ന്

നൈല ഉഷയുടെ ചേച്ചിയും അഭിനയ രംഗത്തേയ്ക്ക്. സാധാരണ നടിമാരുടെ അനുജത്തിമാരാണ് സിനിമയിലെത്തുന്നതെങ്കില്‍ ഇത്തവണ നൈല ഉഷയുടെ ചേച്ചി ആതിരയാണ് വെള്ളിത്തിരയിലെത്തുന്നത്. ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച പരിചയ സമ്പത്തുമായാണ് ആതിര സിനിമയിലേക്ക് ചുവടുറപ്പിക്കുന്നത്. അഭിനയമോഹം പണ്ടേ ഉണ്ടായിരുന്നെങ്കിലും ഇഷ്ടപ്പെട്ടൊരു വേഷം കിട്ടിയപ്പോള്‍ അഭിനയിച്ചതാണെന്ന് ആതിര പറഞ്ഞു. ചെറുപ്പംമുതലേ ധാരാളം സിനിമകള്‍ കാണുമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകളും തമിഴ് ചിത്രങ്ങളുമാണ് കൂടുതലും കണ്ടിരുന്നത്. അന്നൊക്കെ ധാരാളം ആരാധകരുള്ള നടിയായി മാറിയെന്ന് സ്വപ്‌നം കണ്ടിട്ടുണ്ട്. എന്നാല്‍ നടിയാകണമെന്ന സ്വപ്‌നം ആരോടും പറയാന്‍ ധൈര്യമില്ലായിരുന്നു. പരസ്യചിത്രങ്ങളും മോഡലിംഗും ഷോര്‍ട്ട്ഫിലിമും അതിന് ആത്മവിശ്വാസം നല്‍കി.

pathram:
Related Post
Leave a Comment