ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍താരമായിരുന്നു രഘുവരന്‍. കുടുംബ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത വിധത്തില്‍ ലഹരികള്‍ക്ക് പുറകേ പോയ ജീവിതമായിരുന്നു രഘുവരന്റേത്.. പ്രമുഖ നടി രോഹിണി ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. നീണ്ട നാളെത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004 നവംബര്‍ 29 ന് ചെന്നൈയിലെ കുടുംബകോടതി മുറിയില്‍ വെച്ച് ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്. രഘുവരന്റെ മരണശേഷം കയ്‌പേറിയ അനുഭവങ്ങളാണ് തനിക്കുണ്ടായതെന്ന് രോഹിണി പറയുന്നു.
രഘു മരിച്ച സമയത്ത് മകന്‍ ഋഷിയെ കൂട്ടിക്കൊണ്ടു വരാന്‍ സ്‌കൂളിലേക്കു പോയിരുന്നു. രഘുവിന്റെ വീട്ടില്‍ നിന്ന് പത്രക്കാരെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അല്‍പം സ്വകാര്യതയ്ക്കു വേണ്ടിയായിരുന്നു അത്. കൊച്ചു കുട്ടിയായ ഋഷിക്കു പത്രക്കാരും ആള്‍ക്കൂട്ടവും ഉള്‍ക്കൊള്ളാനുള്ള പക്വത ആയിട്ടില്ലായിരുന്നു.
രഘുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആരും ഇല്ലായിരുന്നു. എന്നാല്‍ ഞാന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പത്രക്കാര്‍ പിന്നാലെ കൂടി. അല്‍പസമയം ഞങ്ങളെ വെറുതെ വിടൂ എന്നു അപേക്ഷിച്ചെങ്കിലും ആരും കേട്ടില്ലെന്നു രോഹിണി സങ്കടത്തോടെ പറഞ്ഞു.
ഇപ്പോഴും ഋഷി തന്നോടൊപ്പം പുറത്തുവരാന്‍ മടി കാട്ടാറുണ്ട്. ആള്‍ക്കൂട്ടം അവനെ അസ്വസ്ഥനാക്കുന്നു. ആളുകള്‍ സെല്‍ഫിയെടുക്കുന്നതൊന്നും അവന് ഇഷ്ടമില്ല. രജനികാന്ത് സാര്‍ രഘുവിന്റെ ആല്‍ബം റിലീസ് ചെയ്തിരുന്നു. അന്ന് അവന്‍ വരാന്‍ സമ്മതിച്ചില്ല. ഞാന്‍ ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കിയത്. എന്നാലും രഘുവിനോടു ഇപ്പോഴും ആരാധകര്‍ക്കുള്ള സ്‌നേഹം തന്നെ സന്തോഷിപ്പിക്കുന്നെന്നും രോഹിണി പറഞ്ഞു.
Leave a Comment