ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖരടക്കം നിരവധി പേര് ദുല്‍ഖറിനെയും കീര്‍ത്തിയേയും പ്രശംസിച്ച് രംഗത്ത് വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് നടി രാകുല്‍ പ്രീത് സിംഗിന്റെ അഭിപ്രായ പ്രകടനമാണ് ദുല്‍ഖര്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രം കണ്ട ശേഷം സാവിത്രിയെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിനെ മാത്രമാണ് പോസ്റ്റില്‍ നടി പുകഴ്ത്തിയത് എന്നതാണ് കാരണം.
ചിത്രത്തിലെ നായകകഥാപാത്രമായ ദുല്‍ഖറിനെ പുകഴ്ത്തി ഒരു വാക്കു പോലും പോസ്റ്റിലില്ലാത്തത് കൊണ്ട് ആരാധകര്‍ നടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. രാകുലിന്റെ പോസ്റ്റിനു കീഴില്‍ കേരളത്തിലെ ദുല്‍ഖര്‍ ആരാധകര്‍ കൂടുതല്‍ പേരും മലയാളത്തിലാണ് നടിയെ ചീത്ത വിളിച്ചിരിക്കുന്നത്. നിങ്ങളുടെ ചിത്രം കേരളത്തിലെത്തുമ്പോള്‍ കാണിച്ചു തരാം എന്ന ഭീഷണിയും ആരാധകര്‍ മുഴക്കുന്നുണ്ട്.
മഹാനടി റിലീസായി രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത് നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഒമ്ബത് ദിവസം കൊണ്ട് 41.80 കോടി രൂപ കളക്ട് ചെയ്ത ചിത്രത്തിന് മികച്ച ഓപ്പണിങ് വീക്കാണ് തിയേറ്ററുകളില്‍ ലഭിച്ചത്. റിലീസിങ് സമയത്ത് പര്യാപ്തമായ എണ്ണത്തില്‍ സ്ക്രീനുകള്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത്തെ ആഴ്ചയില്‍ കൂടുതല്‍ സ്ക്രീനുകള്‍ ലഭിച്ചത് ചിത്രത്തിന് കൂടുതല്‍ നേട്ടമായി.
Leave a Comment