എന്നോടൊപ്പം അഭിനയിച്ചതിന് ആ നടിയ്ക്ക് ഒത്തിരി പരിഹാസം ഏല്‍ക്കേണ്ടി വന്നു!!! എന്നിട്ടും അവര്‍ പിന്മാറിയില്ല; നടിയോടുള്ള കടപ്പാട് തുറന്ന് പറഞ്ഞ് ജഗദീഷ്

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജഗദീഷ്. നായകനായും പിന്നീട് കോമഡിതാരമായും ഇപ്പോള്‍ ടിവി അവതാരകനായും രാഷ്ട്രീയനേതാവായും മുന്നോട്ട് പോകുകയാണ് ജഗദീഷ്. ഏകദേശം നാല്‍പ്പതിലേറെ സിനിമകളില്‍ ജഗദീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്. അതില്‍ ജഗദീഷിന്റെ നായികയായി പകുതിയിലേറെ ചിത്രങ്ങളിലും അഭിനയിച്ചത് ഉര്‍വശിയായിരുന്നു. മലയാളത്തിലെ ഭാഗ്യ ജോഡികളായിരുന്നു ഇവര്‍.

ഉര്‍വശി മലയാളത്തിലെ മുന്‍നിര നായികായി മാറിയപ്പോഴും ജഗദീഷിന്റെ നായികയായി അഭിനയിക്കുന്നതില്‍ അവര്‍ മടി കാണിച്ചിരുന്നില്ല. സിനിമയോടുള്ള അടങ്ങാത്ത പാഷനാണ് ഉര്‍വശി എന്ന നടിയെ മുന്നോട്ട് നയിച്ചത്. തന്റെ സിനിമ ജീവിതത്തിനിടയിലെ ഓര്‍മകളില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നടിയാണ് ഉര്‍വശിയെന്ന് ജഗദീഷ് പറഞ്ഞു.

ജഗദീഷുമൊത്ത് നിരവധി സിനിമകളില്‍ അഭിനയിച്ച ഉര്‍വശിക്ക് അന്നത്തെ കാലത്ത് നിരവധി പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിരിന്നു. സിനിമാ ലോകത്ത് ഉര്‍വശിയുടെ മൂല്യം ഇടിഞ്ഞു എന്ന് വരെ അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും കേട്ട് പിന്മാറാന്‍ ഉര്‍വശി തയ്യാറായിരുന്നില്ല. ജഗദീഷിന് ആത്മവിശ്വാസം നല്‍കിയതും ഉര്‍വശിയാണ്. തന്റെ ജീവിതത്തില്‍ ഉര്‍വശിയോടുള്ള കടപ്പാട് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ജഗദീഷ് വ്യക്തമാക്കുന്നു.

pathram desk 1:
Related Post
Leave a Comment