16കാരിയായ കാമുകി വാര്‍ത്ത പുറത്ത് വിട്ടു…!!! പതിനാറു വയസുള്ള നടന്‍ അച്ഛനാകാന്‍ പോകുന്നു!!!

ലണ്ടന്‍: കോറണേഷന്‍ സ്ട്രീറ്റിലൂടെ ശ്രദ്ധേയനായ നടന്‍ അലക്സ് ബെയിന്‍ 16ാം വയസ്സില്‍ അച്ഛനാകാന്‍ പോകുന്നു. ബെയിന്റെ 16കാരിയായ കാമുകി ലെവി സെല്‍ബിയാണ് സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. താന്‍ 12 ആഴ്ച ഗര്‍ഭിണിയാണെന്നും ഡിസംബര്‍ എട്ടിനാണ് ഡെലിവറി ഡേറ്റെന്നും സില്‍ബി കുറിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി കോറണേഷന്‍ സ്ട്രീറ്റില്‍ അഭിനയിക്കുകയാണ് താരം. താന്‍ അച്ഛനാകാന്‍ പോകുന്ന കാര്യം വളരെ സന്തോഷത്തോടെയാണ് സെറ്റിലുള്ളവരോടും സോഷ്യല്‍ മീഡിയയിലും ബെയിന്‍ പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരും ഏറെ സന്തോഷത്തിലാണ്.

മകളുടെ സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കി മാറ്റിയാണ് അമ്മ ജൂഡിത്ത് കാല്‍വെര്‍ട്ട് ഇതിനെ സ്വാഗതം ചെയ്തത്. സെല്‍ബിയെയും ബെയിനെയും അഭിനന്ദിച്ചുകൊണ്ട് അമ്മായിയായ ട്രേസി ആദംസും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment