ദുല്‍ഖറിന്റെ മഹാനടിയിലെ ഒഴിവാക്കിയ സീന്‍ വീഡിയോ പുറത്ത്

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച തെലുങ്ക് ചിത്രം ‘മഹാനടി’യിലെ എഡിറ്റിംഗ് സമയത്ത് ഒഴിവാക്കിയ സീന്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. ദുല്‍ഖറും കീര്‍ത്തി സുരേഷും ഒന്നിച്ചുള്ള ‘മിസ്സിയമ്മ…’ എന്ന ഗാനരംഗത്തിലെ സീനുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. സാവിത്രിയുടെ വേഷത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. ദുല്‍ഖര്‍ ജെമിനി ഗണേശന്റെ റോളിലാണെത്തുന്നത്. മികച്ച പ്രതികരണങ്ങളുമായി മഹാനടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.

pathram desk 2:
Related Post
Leave a Comment