കൊച്ചി: ജഡ്ജി നിയമനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ല. ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ സ്ഥാനത്തിന് യോഗ്യരല്ലെന്നും കെമാല്‍ പാഷ വിമര്‍ശിച്ചു. ജഡ്ജി സ്ഥാനത്ത് നിന്നും വിരമിക്കുന്ന കെമാല്‍പാഷ തന്റെ യാത്രയയപ്പ് സമ്മേളനത്തിലാണ് തുറന്നടിച്ചത്.
ജഡ്ജിമാരുടെ ബന്ധുക്കളാണ് കൊളിജീയം നിര്‍ദേശിച്ചിരിക്കുന്ന പട്ടികയിലുളളത്. വിരമിച്ചശേഷം സര്‍ക്കാര്‍ പദവികളിലേക്ക് പോകരുത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് കെമാല്‍ പാഷയുടെ പരാമര്‍ശം. നീതിയുടെ ക്ഷേത്രമാണ് കോടതികള്‍. കോടതിയുടെ അന്തസ് ഉയര്‍ത്തിപിടിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.ചില സമകാലിക സംഭവങ്ങള്‍ കോടതിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ചില ബാഹ്യശക്തികള്‍ വിധിന്യായത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായും കെമാല്‍പാഷ വിമര്‍ശിച്ചു.
Leave a Comment