നിപ്പ: സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് നിപ്പ ബാധിച്ച് മരിച്ച സഹോദങ്ങളുടെ പിതാവ്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

നിപ്പയുടെ ലക്ഷണം സംശയിച്ച് പ്രവേശിപ്പിച്ചിരുന്ന 9 പേരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിനിടെയാണ് മൂസ്സയുടെ മരണ വാര്‍ത്തയെത്തുന്നത്. നിലവില്‍ നിപ്പ ബാധിച്ച് മൂന്ന് പേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ അത്യാഹിതവിഭാഗത്തിലുണ്ട്.

pathram desk 1:
Related Post
Leave a Comment