നിപ്പ വൈറസിന് ഞാന്‍ മരുന്ന് കണ്ടുപിടിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് ഡോ. ഷമീര്‍ ഖാദര്‍

അപകടകാരിയായ നിപ്പ വൈറസിന് മലയാളിയുമായ മറുനാടന്‍ ഡോക്ടര്‍ മരുന്ന് കണ്ടുപിടിച്ചെന്ന സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരെങ്കിലും സംസ്ഥാന ആരോഗ്യ വകുപ്പിനോട് തന്നെ ബന്ധപ്പെടാന്‍ പറയു എന്ന അഭ്യര്‍ത്ഥനയോടെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നത്.

ഡോ. ഷമീര്‍ ഖാദറിന്റെ പേരില്‍ പ്രചരിച്ച സന്ദേശം തെറ്റാണെന്ന വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.

അദ്ദേഹം എഴുതിയ കുറിപ്പ്

പ്രിയരേ,

ഞാന്‍ ഡോ. ഷമീര്‍ ഖാദര്‍, അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ശാസ്ത്രജ്ഞന്‍ ആണ്. ബിയോഇന്‍ഫോര്‍മാറ്റിക്സ്, പ്രെസിഷന്‍ മെഡിസിന്‍, ജീനോമിക് മെഡിസിന്‍, തുടിങ്ങിയ മേഖലയിലാണ് എന്റെ റിസര്‍ച്ച്.

ഡ്രഗ് റെപ്പോസിഷനിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിപാ വൈറസിനെതിരെ മരുന്ന് കണ്ടു പിടിക്കാനുള്ള ത്രീവ്ര ശ്രമത്തിലാണ്. ഞങ്ങള്‍ ഇതു വരെ നിപാ വൈറസിനെതിരെ വാക്‌സിനോ, മരുന്നോ കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏതെങ്കിലും മരുന്നിനു കഴിയുമോ എന്ന് ഗവേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ചു സംസാരിക്കാനായി പേരാമ്പ്ര അടുത്ത് ഉള്ള ഡോക്ടേഴ്സിനെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. വിവിധ ഹോസ്പിറ്റലുകളെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റിനെയും കോണ്ടാക്ട് ചെയ്തു. ഇതിന്റെ ഭാഗമായി ഞാന്‍ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് മെസേജ്, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ദയവായി ഒഴിവാക്കുക.

pathram desk 1:
Related Post
Leave a Comment