ബച്ചന്‍ കുടുംബത്തില്‍ നിന്ന് അഭിനയ രംഗത്തേക്ക് ഒരാള്‍ കൂടി; അച്ഛനൊപ്പം അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബിഗ് ബിയുടെ മകള്‍

അഭിനയരംഗത്തേക്ക് ബച്ചന്‍ കുടുംബത്തില്‍ നിന്ന് പുതിയൊരു താരംകൂടി. അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചനാണ് അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. അതും അച്ഛനൊപ്പം തന്നെ. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണിന്റെ പരസ്യത്തിലാണ് ഇനി അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുക. കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു.

ജൂണ്‍ 17 ഫാദേഴ്‌സ് ഡേ ആയതിനാല്‍ ഇത്തവണ പരസ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീമും അതു പോലെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ ആന്‍ഡ് കെ സാച്ചിയാണ് പരസ്യചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സ്‌കള്‍പ്ചേഴ്സ് ബാനറില്‍ ജി.ബി വിജയ് ആണ് പരസ്യചിത്രം ഒരുക്കുന്നത്. ജൂലൈയില്‍ പരസ്യം പുറത്തിറങ്ങും.

ബച്ചന്റെ രണ്ടാമത്തെ മകന്‍ അഭിഷേക് ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്ക് പ്രവേശിച്ചുവെങ്കിലും ശ്വേത സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ കവിയായിരുന്നു. ശ്വേത രചിച്ച ആദ്യ നോവല്‍ ഈ ഒക്ടോബറില്‍ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്സ് എന്നാണ് കന്നി നോവലിന്റെ പേര്.

pathram desk 1:
Related Post
Leave a Comment