സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടു? മരണം വെടിയേറ്റെന്ന സംശയമുണര്‍ത്തി ഇറാനിയന്‍ മാധ്യമങ്ങള്‍

ടെഹ്റാന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന സംശയമുയര്‍ത്തി ഇറാനിയന്‍ മാധ്യമങ്ങള്‍. പൊതുപരിപാടികളില്‍ നിന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അപ്രത്യക്ഷനായതാണ് ഇത്തരമൊരു ഊഹാപോഹ പ്രചരണത്തിന് അവസരമൊരുക്കിയത്.

കഴിഞ്ഞമാസം നടന്ന ഭരണ അട്ടിമറി ശ്രമത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഏപ്രില്‍ 21ന് റിയാദിലെ രാജകൊട്ടാരത്തിനുനേരെ നടന്ന ആക്രമണത്തില്‍ രണ്ടുതവണ വെടിയേറ്റ മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്നാണ് കെയ്ഹാന്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ സംഭവത്തിനുശേഷം അദ്ദേഹം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു അറബ് രാഷ്ട്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അയച്ച രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് കെയ്ഹാന്‍ റിപ്പോര്‍ട്ട്.

ഈ സംഭവത്തിനുശേഷം സല്‍മാന്റെ പുതിയ ഫോട്ടോകളോ വീഡിയോകളോ സൗദി അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെന്നും യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ റിയാദ് സന്ദര്‍ശിച്ച വേളയിലും സല്‍മാന്‍ രാജാവിനെ ക്യാമറയ്ക്കുമുമ്പില്‍ കണ്ടിട്ടില്ലെന്നും പ്രസ് ടി.വി ചൂണ്ടിക്കാട്ടുന്നു.

‘ഇടയ്ക്കിടെ മാധ്യമങ്ങള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെടുന്നയാളാണ് സല്‍മാന്‍ രാജകുമാരന്‍. റിയാദിലെ വെടിവെപ്പിനുശേഷം 27 ദിവസമായുള്ള അദ്ദേഹത്തിന്റെ അപ്രത്യക്ഷമാകല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് സംശയം ഉയര്‍ത്തിയിരിക്കുകയാണ്.’ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment