പൊള്ളാര്‍ഡ് ആഞ്ഞുവീശി ; പഞ്ചാബിന് ജയിക്കാന്‍ 187 റണ്‍സ്

മുംബൈ: നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബിനെതിരെ മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 186 റണ്‍സെടുത്തു.ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്കായി ഓപ്പണര്‍ സൂര്യകുമാര്‍ അതിവേഗം റണ്‍സടിച്ചെങ്കിലും കൂട്ടുകാരന്‍ ലൂയിസിന് പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും യാദവിനൊപ്പം ഇഷന്‍ കിഷന്‍ ചേര്‍ന്നതോടെ സ്‌കോറിംഗിന് ജീവന്‍ വെച്ചു.

എന്നാല്‍ ഇരുവരേയും പുറത്താക്കി ആന്‍ഡ്രൂ ടൈ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ക്രുണാള്‍ പാണ്ഡ്യയും കെയ്‌റോണ്‍ പൊള്ളാര്‍ഡും മുംബൈ ഇന്നിംഗ്‌സിന് വീണ്ടും ജീവന്‍ നല്‍കി.

ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ പൊള്ളാര്‍ഡ് 23 പന്തില്‍ 50 റണ്‍സെടുത്തു. മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും പൊള്ളാര്‍ഡിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു.

ക്രുണാള്‍ പാണ്ഡ്യ 32 റണ്‍സെടുത്തു. പഞ്ചാബിനായി ടൈ നാലുവിക്കറ്റെടുത്തു. പ്ലേ ഓഫ് സാധ്യതകള്‍ നിലനില്‍ക്കാന്‍ ഇരുടീമിനും വിജയം അനിവാര്യമാണ്.

pathram desk 2:
Related Post
Leave a Comment