കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേക്ക്!!! യെദ്യൂരപ്പ മുഖമന്ത്രിയായേക്കും; അട്ടിമറിയ്ക്ക് കൂട്ട് നിന്ന് ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് സൂചന. ബിജെപി മന്ത്രിസഭ അധികാരത്തിലെത്തുമെന്നും അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നും ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ അറിയിച്ചു.

ഒരു പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിക്കമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലെത്തുന്നതിനാണ് യെദ്യൂരപ്പയും സംഘവും ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ബിജെപി അധികാരത്തില്‍ വരുമെന്ന് താന്‍ 17 ാം തീയതി സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുമെന്നും യെദ്യൂരപ്പ അറിയിച്ചിരുന്നു. അതേ മയം കോണ്‍ഗ്രസ് ജെഡിഎസും തമ്മില്‍ സഖ്യം രൂപീകരിച്ച് തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നത് അവസരം നല്‍കണമെന്ന് ഗവര്‍ണറെ അറിയിച്ചിരുന്നു. പക്ഷേ ഗുജാറത്തിലെ മോദി മന്ത്രിസഭയിലെ പഴയ മന്ത്രിയായ വാജുഭായ് വാല ബിജെപിയെ ക്ഷണിക്കാനാണ് സാധ്യത.

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്ന് കെ.സി വേണുഗോപാല്‍ എം പി അറിയിച്ചിരുന്നു. ജെഡിഎസുമായി കക്ഷി ചേര്‍ന്ന് മന്ത്രി സഭ രൂപീകരിക്കുന്ന കാര്യം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഇതു ഗവര്‍ണര്‍ നിരസിച്ചാല്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

pathram desk 1:
Related Post
Leave a Comment