‘ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ച ഡിവൈഎഫ്ഐ എന്തുകൊണ്ടാണ് മൊയ്തീന്റെ സ്വര്‍ണക്കട തല്ലിപ്പൊളിക്കാത്തേ’, ദിലീപിന്റെ ബന്ധു ചോദിക്കുന്നത്‌

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ച ഡിവൈഎഫ്ഐ എന്തുകൊണ്ടാണ് മൊയ്തീന്റെ സ്വര്‍ണക്കട തല്ലിപ്പൊളിക്കാത്തത് എന്ന ചോദ്യവുമായി ദിലീപിന്റെ ബന്ധുവും നടനുമായ അല്ലു അപ്പു. ഒരു മുത്തശ്ശിഗ്ഗദ എന്ന ചിത്രത്തിലൂടെ ബംഗാളി ബാബുവായി ശ്രദ്ധേയനായ അപ്പു ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അളിയനാണ്.

എടപ്പാളിലെ തിയേറ്ററില്‍ പത്തു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പിടിയിലായ മൊയ്തീന്‍ സ്വര്‍ണ്ണവ്യാപാരിയാണ്. ഇയാള്‍ക്ക് മലപ്പുറത്ത് കടയുണ്ടെന്നാണ് പ്രചരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്പുവിന്റെ ചോദ്യം. ഫെയ്സ്ബുക്കിലാണ് അപ്പു ഇക്കാര്യം ചോദിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് കൊടുംപിരി കൊണ്ടുനിന്ന കാലത്ത് കോഴിക്കോട്ടുള്ള ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റിന് നേര്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment