തീയേറ്ററിലെ പീഡനം; പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമം തുടരുന്നു..

മലപ്പുറം: എടപ്പാളില്‍ സിനിമ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് വീണ്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാരോപണം. മൊയ്തീന്‍ കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലവകുപ്പുകളാണെന്നാണ് ആരോപണം. പോക്‌സോയിലെ 5 എം വകുപ്പ് ഒഴിവാക്കിയെന്നും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തുവെന്നുമാണ് റിപ്പോര്‍ട്ട്.

കുട്ടിയുടെ മൊഴി എടുത്ത ശുശുക്ഷേമ സമിതി 5എം വകുപ്പ് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസ് നീക്കം കേസിനെ ദുര്‍ബലമാക്കുമെന്ന് ശിശുക്ഷേമസമിതി ചെയര്‍മാന്‍ എം മണികണ്ഠന്‍ പറഞ്ഞു.

5ാം വകുപ്പു കൂടി ചേര്‍ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് കുട്ടിയുടെ മൊഴി എടുത്ത ശിശുക്ഷേമസമിതി അംഗം കവിതയും വിശദമാക്കിയിരുന്നു. രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് കുട്ടിയുടെ മൊഴിയുണ്ട്. അതിനാല്‍ പോക്‌സോ നിയമത്തിലെ 5 എം വകുപ്പ് നിര്‍ബന്ധമെന്നും കവിത വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment