ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.5

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്!സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) നടത്തിയ പരീക്ഷകളില്‍ പതിവുപോലെ ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍ മേല്‍ക്കൈ നേടി. പത്താം ക്ലാസില്‍ 98.5 ആണു വിജയശതമാനം. പന്ത്രണ്ടാം ക്ലാസില്‍ 96.21 ശതമാനവും വിജയം നേടി.
മുംബൈയില്‍ നിന്നുള്ള സ്വയം ദാസ് ആണ് പത്താം ക്ലാസില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്–99.4 ശതമാനമാണ് മാര്‍ക്ക്. 99.5 ശതമാനം മാര്‍ക്കുമായി ഏഴു പേര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തി.
എസ്എംഎസില്‍ ഫലം ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ ഐസിഎസ്ഇ അല്ലെങ്കില്‍ ഐഎസ്!സി എന്നു ടൈപ് ചെയ്തശേഷം ഏഴക്ക സവിശേഷ തിരിച്ചറിയല്‍ കോഡ് കൂടി ചേര്‍ത്ത് 09248082883 എന്ന നമ്പറിലേക്കു സന്ദേശം അയയ്ക്കണം. ഈ വര്‍ഷം മുതല്‍ ജയിക്കാന്‍ പത്താം ക്ലാസില്‍ 33 ശതമാനവും പന്ത്രണ്ടില്‍ 35 ശതമാനവും മാര്‍ക്ക് മതി. നേരത്തേ ഇതു യഥാക്രമം 35 ശതമാനവും 40 ശതമാനവും ആയിരുന്നു

pathram:
Leave a Comment