നടന വിശ്മയം മോഹന്‍ലാലും തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും ഒന്നിക്കുന്നു വെന്ന വാര്‍ത്ത വളരെ ആവേശത്തോയെടാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. മലയാളത്തിലെയും തമിഴിലെയും രണ്ട് ഇതിഹാസതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ തെലുഗില്‍ നിന്ന് അല്ലു അര്‍ജ്ജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷും പ്രധാനവേഷത്തിലെത്തുമെന്നാണ് പുതിയ വാര്‍ത്ത. മുമ്പ് 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലും അല്ലു സിരിഷും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കെ വി ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍. ലൈക പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഈ സിനിമയില്‍ മോഹന്‍ലാലിന് വളരെ പ്രധാനപ്പെട്ട വേഷമാണുള്ളത്. ഹാരിസ് ജയരാജാണ് സംഗീത സംവിധായകന്‍.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും.
അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.നിലവില്‍ സെല്‍വരാഘവന്‍ ചിത്രം എന്‍ജികെയുടെ തിരക്കുകളിലാണ് സൂര്യ. വി എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍, അജോയ് വര്‍മയുടെ നീരാളി എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍
Leave a Comment