ജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു; തീയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച സംഭവം, കേസെടുക്കാതിരുന്ന എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: എടപ്പാളില്‍ തീയറ്ററില്‍ ബാലപീഡനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാതിരുന്ന എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. ചങ്ങരംകുളം എസ്ഐ കെ.ജി ബേബിയെയാണ് സസ്പെന്റ് ചെയ്തത്. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ ഒപ്പമിരിക്കുന്ന പുരുഷന്‍ പത്തു വയസ്സു പ്രായം തോന്നിപ്പിക്കുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയെന്ന് എസ്പി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി എന്നയാള്‍ സിനിമാതിയറ്ററില്‍ വെച്ച് ബാലികയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം ഇന്ന് വലിയ വാര്‍ത്തയായ പശ്ചാത്തലത്തില്‍ പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൊയ്തീനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം ഇയ്യാള്‍ക്കൊപ്പം ഉണ്ടായിരുന്നത് കുട്ടിയുടെ അമ്മയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തിയറ്റര്‍ സീറ്റില്‍ ഒരു വശത്ത് സ്ത്രീ. നടുവില്‍ ബെന്‍സില്‍ വന്നിറങ്ങിയ വ്യക്തി മറുവശത്ത് പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുരുന്ന്. സിനിമ തുടങ്ങിയ ശേഷം അയാളുടെ കൈകള്‍ പെണ്‍കുട്ടിയുടെയും കുട്ടിയുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെയും ശരീരത്തിലൂടെ സഞ്ചരിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment