ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നേ
ടുമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വേഫലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സര്‍േവഫലങ്ങള്‍ പ്രവചിക്കുന്നു. അതേസമയം, റിപബ്ലിക് ടിവിയുടെ സര്‍േവ പ്രവചിക്കുന്നത് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ്. ജെഡിഎസ് കിങ്‌മേക്കര്‍ ആയേക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
കോണ്‍ഗ്രസ് 90 മുതല്‍ 103 സീറ്റുകള്‍ വരെ നേടുമെന്ന് ടൈംസ്‌നൗ -വിഎംആര്‍ എക്‌സിറ്റ്‌പോള്‍ സര്‍വേഫലം പ്രവചിക്കുന്നു. ബിജെപിക്ക് 8093 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 3133 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു.
ഇന്ത്യ ടുഡെയുടെ ആക്‌സിസ് മൈ ഇന്ത്യ സര്‍വേഫലം പറയുന്നത് കോണ്‍ഗ്രസ് 106118 സീറ്റുകള്‍ വരെ നേടുമെന്നാണ്. ബിജെപിക്ക് 7992 സീറ്റുകളില്‍ വിജയം പ്രവചിക്കുന്നു. ജെഡിഎസിന് സാധ്യത കല്‍പിക്കുന്നത് 2230 വരെ സീറ്റുകളിലാണ്.
എന്നാല്‍ റിപ്പബ്ലിക് ടിവി പറയുന്നത് ബിജെപി 95 മുതല്‍ 114 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ്. കോണ്‍ഗ്രസിന് 7382 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 3243 വരെ സീറ്റുകളും മറ്റുള്ളവര്‍ 23 വരെ സീറ്റുകളും നേടുമെന്നാണ് ഇവരുടെ പ്രവചനം.
സിഎന്‍എന്‍ ന്യൂസ് 18 സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 106 മുതല്‍ 118 സീറ്റുകളില്‍ വിജയിക്കാനാവും. ബിജെപി 7992 വരെ സീറ്റുകള്‍ നേടും. ജെഡിഎസ് 2230 വരെ സീറ്റുകള്‍ നേടുമെന്നാണ് സിഎന്‍എന്‍ പ്രവചനം.
ബിജെപിക്ക് സാധ്യത 102 മുതല്‍ 110 വരെ സീറ്റുകളിലാണെന്ന് ന്യൂസ് എക്‌സ് പറയുന്നു. കോണ്‍ഗ്രസ് 72 മുതല്‍ 78 വരെ സീറ്റുകള്‍ നേടും. ജെഡിഎസ് നേട്ടം കൊയ്യുക 35 മുതല്‍ 39 വരെ സീറ്റുകളില്‍. മറ്റുള്ളവര്‍ക്ക് സാധ്യത 35 വരെ സീറ്റുകളിലുമാണെന്നാണ് ന്യൂസ് എക്‌സിന്റെ പ്രവചനം.
ആജ്തക് എക്‌സിറ്റ്‌പോളില്‍ കോണ്‍ഗ്രസ് 106-–118 വരെ സീറ്റുകള്‍ നേടുമെന്നാണു പ്രവചനം. 72–76 സീറ്റുകള്‍ ബിജെപിയും 25–30 സീറ്റുകള്‍ ജെഡിഎസും മറ്റുള്ളവര്‍ എട്ടു വരെ സീറ്റുകളും സ്വന്തമാക്കും.
ന്യൂസ് നാഷന്‍ എക്‌സിറ്റ്‌പോളില്‍ 105-–109 സീറ്റുകള്‍ ബിജെപിക്കും 71–-75 സീറ്റുകള്‍ കോണ്‍ഗ്രസിനും 36-–40 സീറ്റുകള്‍ ജെഡിഎസിനും മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു.
Leave a Comment