മുംബൈ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍, ഭീകരരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചുവെന്ന കുറ്റസമ്മതവുമായി നവാസ് ഷെരീഫ്

ന്യൂഡല്‍ഹി: മുബൈയില്‍ ആക്രമണം നടത്താന്‍ വേണ്ടി 2008ല്‍ ഭീകരവാദികളെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചുവെന്ന് ഏറ്റുപറഞ്ഞ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 2008 നവംബര്‍ 26 മുതല്‍ 29വരെ മുംബൈയില്‍ നടന്ന ആക്രണത്തില്‍ നൂറ്റിയമ്പത് പേര്‍ മരിക്കുകയും 300ലധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയിതിരുന്നു. നവാസ് ഷെരീഫിന്റെ വെളിപ്പെടുത്തല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ മോശമാക്കുന്നതാണ്.

പാകിസ്ഥാനില്‍ ഭീകരവാദ സംഘടനകള്‍ സജീവമാണെന്നും അതിര്‍ത്തി കടന്ന് 150പേരെ കൊല്ലാന്‍ അവരെ നമ്മള്‍ അനുവദിക്കണമായിരുന്നോയെന്നും അദ്ദേഹം പാകിസ്ഥാന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഭീകരാക്രമണക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാത്തതിനേയും നവാസ് ഷെരീഫ് വിമര്‍ശിച്ചു. ഇതുവരേയും വിചാരണ പൂര്‍ത്തിയാക്കാത്ത പാകിസ്ഥാന്‍, ഭീകരാക്രമണത്തിന്റെ സൂത്രധാനരനായ ഹാഫിസ് സെയ്യിദിന്റെ വീട്ടുതടങ്കല്‍ റദ്ദാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നവാസ് ഷെരീഫിന്റെ പ്രതികരണം വന്നിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment