മലപ്പുറത്ത് തിയേറ്ററില്‍ പത്തു വയസുകാരിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍; പിടിയിലായത് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി

കൊച്ചി: മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ വച്ച് പത്തു വയസില്‍ താഴയെുള്ള പെണ്‍കുട്ടിക്ക് പീഡിപ്പിച്ച വയോധികനെ അറസ്റ്റു ചെയ്തു. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് പിടിയിലായത്. ബെന്‍സ് കാറില്‍ തിയേറ്ററിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നത്.
കഴിഞ്ഞ മാസം 26ന് തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷമാണ് പൊലീസ് കോസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചിരുന്നുവെന്നും തിരൂര്‍ എസ്പിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നും പൊലീസ് വീഴ്ച വരുത്തിയെന്നും മലപ്പുറം എസ്പി സ്ഥിരീകരിച്ചിട്ടുണ്ട്.

തിയറ്റര്‍ സീറ്റില്‍ ഒരു വശത്ത് സ്ത്രീ. നടുവില്‍ ബെന്‍സില്‍ വന്നിറങ്ങിയ വ്യക്തി മറുവശത്ത് പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുരുന്ന്. സിനിമ തുടങ്ങിയ ശേഷം അയാളുടെ കൈകള്‍ പെണ്‍കുട്ടിയുടെയും കുട്ടിയുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെയും ശരീരത്തിലൂടെ സഞ്ചരിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ എന്നയാളുടെ പേരിലാണ് ബെന്‍സ് കാര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment