മേരിക്കുട്ടി പുറത്തിറക്കുന്നത് ഇവര്‍ അഞ്ച് പേരും ചേര്‍ന്ന് !!

കൊച്ചി:പുറത്തിറങ്ങുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി. ജയസൂര്യയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് അതിന് കാരണം. ആരാധകര്‍ ചിത്രത്തിന് വേണ്ടി അക്ഷമയോടുകൂടി കാത്തിരിക്കുമ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തിറങ്ങുമെന്നറിയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ നായകന്‍ തന്നെ പുറത്തു വിട്ടിരിക്കുകയാണ്

ട്രെയിലര്‍ നാളെ പുറത്തിറങ്ങുമ്പോള്‍ അതിനുമുണ്ട് പ്രത്യേകതകള്‍. ട്രാന്‍സ്ജെന്‍ഡറിന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നത് ഇന്ത്യയില്‍ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാന്‍സ്വുമന്‍സ് ചേര്‍ന്നാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക്അപ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തകയും നടിയുമായ ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാണ് ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ നാളെ പ്രകാശനം ചെയ്യുന്നത്. കൊച്ചി ലുലുമാളില്‍ നാളെ വൈകിട്ട് ഒന്‍പത് മണിക്കാണ് ട്രെയിലര്‍ പ്രകാശനം നടക്കുക.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ജൂണ്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.

മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ഫീല്‍ ഗുഡ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുക്കെട്ടാണ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും. ഇവര്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പുണ്യാളന്‍ ്രൈപവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

pathram desk 2:
Related Post
Leave a Comment