മലപ്പുറം: മലപ്പുറത്തെ സിനിമ തീയറ്ററില്‍ സ്ത്രീയുടെ പിന്തുണയോടെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച
സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയിലായെന്നു സൂചന. അല്‍പസമയത്തിനകം അറസ്റ്റ് രേഖപ്പെടുത്തും.
എടപ്പാളിലെ സിനിമ തിയറ്ററില്‍ നടന്ന പീഡനത്തില്‍ പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയാണു പ്രതിയെന്നാണു വിവരം. ഏപ്രില്‍ 18നായിരുന്നു സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബര കാറില്‍ എത്തുകയുമായിരുന്നു.
മുതിര്‍ന്ന സ്ത്രീയ്‌ക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിയറ്റര്‍ ഉടമകള്‍ ഈ ദൃശ്യങ്ങള്‍ ചൈല്‍ഡ്‌ലൈനെ ഏല്‍പിച്ചു. ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ വിശദാംശങ്ങള്‍ ധരിപ്പിച്ച് മൂന്നാഴ്ച മുന്‍പ് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. പിന്നീടു സംഭവം വിവാദമായതിനെത്തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത് ധൃതി പിടിച്ചു നടപടികളിലേക്കു കടക്കുകയായിരുന്നു പൊലീസ്. കേസ് ഒതുക്കാന്‍ ശ്രമിച്ച പൊലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിക്കും ഒപ്പമുണ്ടായ നടിക്കുമെതിരേ ജനരോഷം ഉയര്‍ന്നു കഴിഞ്ഞു.
രണ്ടു മണിക്കൂറിലേറെ പീഡനത്തിന്റെ ദൃശ്യം തിയറ്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിയുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ വകുപ്പ് അനുസരിച്ചാണ് കേസ്.
Leave a Comment