ബാഹുബലിയും അവഞ്ചേഴ്സും ഒന്നിച്ചാലോ.., വൈറലായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ബാഹുബലിയെ ബ്ലാക്ക് പാന്തറും അയണ്‍ മാനും കണ്ടുമുട്ടിയാല്‍ എങ്ങനെയിരിക്കും. ബാഹുബലി 2വും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറും ഒരേ ആഴ്ച തങ്ങളുടെ രാജ്യത്ത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ഈ കണ്ടുമുട്ടലിനെ കുറിച്ച് ചിന്തിച്ചു നോക്കുകയാണ് ചൈനയിലെ വീചാറ്റ് ഉപയോക്താക്കള്‍. ചൈനയിലെ സോഷ്യല്‍മീഡിയ ആപ്പ് ആണ് വീചാറ്റ്.

അവഞ്ചേഴ്‌സ് ഇന്നാണ് (മെയ് 11) ചൈനയില്‍ റിലീസ് ചെയ്തത്. ബാഹുബലി മെയ് നാലിനും. ബാഹുബലി 2 ചൈനയില്‍ 18000 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരുന്നത്. ആദ്യ ദിനം തന്നെ 19കോടിരൂപയാണ് ചിത്രം ചൈനയില്‍ നേടിയത്.

pathram desk 2:
Related Post
Leave a Comment