വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കണ്ടെത്തി, കര്‍ണാടക ആര്‍.ആര്‍ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

Voter IDs seized by election flying squad at Jalahalli apartment on Tuesday

ബംഗളൂരു: കര്‍ണാടകയിലെ ആര്‍.എര്‍ നഗര്‍ മണ്ഡലത്തില്‍ ശനിയാഴ്ച വോട്ടെടുപ്പ് നടക്കില്ല. വ്യാജ തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാറ്റിവച്ച തെരഞ്ഞെടുപ്പ് ഈമാസം 28ന് നടക്കും.ശനിയാഴ്ചയാണ് കര്‍ണാകടയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം 15ന് പുറത്തുവരും.

ബംഗളൂരുവിലെ ജലാഹള്ളി മേഖലയില്‍ നിന്നുള്ള ഇവിടെ 10,000 ത്തോളം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ ആര്‍.ആര്‍ നഗര്‍ സിറ്റിങ് എം.എല്‍.എയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ എന്‍ മുനിരത്ന ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.

pathram desk 2:
Related Post
Leave a Comment