കൊച്ചി:തെന്നിന്ത്യയിലെ മുന്‍നിര നടിമാരിലൊരാളാണ് അമലപോള്‍. തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് താരത്തിന് ലഭിക്കുന്നത്. അതിനാല്‍ ഏറെ ആരാധകരും താരത്തിനുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഫോണ്‍വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യുന്നത് ശല്യമായിട്ടാണ് തോന്നാറുള്ളതെന്നാണ് അമല പോള്‍ പറയുന്നു. ‘അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്സ്‌കൈബ് ചെയ്യൂ’ എന്നു പറയുന്ന പരസ്യ മെസേജുകളും തനിക്ക് കിട്ടാറുണ്ടെന്നും ഇത് കാണുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നും താരം പറഞ്ഞു.
‘എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളത് കൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. മെസേജുകള്‍ വരാറുണ്ട്. കുറേ പരസ്യ മെസേജുകള്‍ കിട്ടാറുണ്ട്. ‘അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്സ്‌കൈബ് ചെയ്യൂ’ എന്നൊക്കെ പറഞ്ഞിട്ട്. ദേഷ്യം വരാറുണ്ട്. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയക്കും.’
ഫോണ്‍ ഉപയോഗിക്കുന്നതില്‍ താന്‍ വളരെ പിന്നോക്കമാണെന്നും തന്നെ ഫോണില്‍കിട്ടാന്‍ മാനേജര്‍ക്ക് അടുത്ത വീട്ടിലേക്ക് വിളിക്കേണ്ടിവന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഫോണ്‍കോളുകള്‍ എടുക്കാത്തതിനാല്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായെന്നും അമല പറഞ്ഞു. ‘എല്ലാവര്‍ക്കും ഇപ്പോള്‍ പെട്ടെന്ന് മറുപടി വേണം. വാട്ട്സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ ചിലര്‍ തുടര്‍ച്ചയായി വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യും. തനിക്കതെല്ലാം ശല്യമായിട്ടാണ് തോന്നുന്നത്.’
Leave a Comment