മഹാനടിയെ പ്രശംസിച്ച് മോഹന്‍ലാല്‍; എന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന ദുല്‍ഖറിനും കീര്‍ത്തിയ്ക്കും ആശംസകള്‍;

തെന്നിന്ത്യന്‍ നടി സാവിത്രിയുടെയും ജമിനി ഗണേഷന്റെയും കഥപറയുന്ന ‘മഹാനടി’ മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. ഇതിനിടെ മഹാനടിയിലെ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.

മഹാനടിയെക്കുറിച്ച് എല്ലായിടത്തും നല്ല അഭിപ്രായമാണ് കേള്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന്‍ സ്നേഹിക്കുന്ന പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍. എത്രയും വേഗം മഹാനടി താന്‍ കാണുമെന്നും മോഹല്‍ലാല്‍ ട്വിറ്ററിലെഴുതി.

ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മഹാനടി. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മഹാനടി കണ്ട ശേഷം താന്‍ ദുല്‍ഖര്‍ ആരാധകനായി മാറിയെന്ന് സംവിധായകന്‍ രാജാമൗലി പറഞ്ഞിരുന്നു.

തെലുങ്ക് സിനിമയിലെ താരദമ്പതികളായ സാവിത്രിയുടെയും ജമിനി ഗണേശന്റെയും കഥയാണ് സിനിമ പറയുന്നത്. ഇതില്‍ ജമിനി ഗണേശന്റെ വേഷം ദുല്‍ഖറും സാവത്രിയുടെ വേഷം കീര്‍ത്തിയുമാണ് അവതരിപ്പിക്കുന്നത്.

pathram desk 1:
Related Post
Leave a Comment