പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം, വിജയശതമാനം കൂടുതല്‍ കണ്ണൂരില്‍

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. രാവിലെ 11ന് സെക്രട്ടേറിയറ്റ് പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ ആകെ വിജയ ശതമാനമാണ് 83.75 ആണ്. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല കണ്ണൂര്‍ (86.75%) ആണ്. ഏറ്റവും കുറവ് പത്തനംതിട്ട(77.1%). 14735 വിദ്യാര്‍ഥികല്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 180 കൂട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി.

ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. 1935 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് എ പ്ലസ് നേടിയത്.ബ സേ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 16. ജൂണ്‍ 5 മുതല്‍ 12 വരെ പരീക്ഷ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 28,29 തീയതികളില്‍. പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15ന്.

വി.എച്.എസ്.ഇയില്‍ 29174 പേര്‍ പരീക്ഷ എഴുതുകയും ഇതില്‍ 90.2 ശതമാനം പേര്‍ പാര്‍ട് ഒന്ന്, പാര്‍ട് രണ്ട്, എന്നിവ ജയിച്ച് ട്രേഡ് സര്‍ടിഫിക്കറ്റ് നേടി. 80.32 ശതമാനം പേര്‍ മൂന്ന് പാര്‍ട്ടും നേടി തുടര്‍പഠനത്തിന് അര്‍ഹത നേടി. 69 പേര്‍ക്ക് ഫുള്‍ എപ്ലസ്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തൃശൂര്‍ നേടി. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്.

www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in വെബ്‌സൈറ്റുകളിലും PRD live, Saphalam 2018, iExaMS എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.

pathram desk 1:
Leave a Comment