തിരക്കിനിടയില്‍ ചെരുപ്പ് മാറ്റാന്‍ മറന്നോ…? അതോ സോനത്തിനെ കാണാനുള്ള ആക്രാന്തം കൊണ്ട് ഉപേക്ഷിച്ച് വന്നതാണോ? സ്‌പോര്‍ട്‌സ് ഷൂ ധരിച്ചെത്തിയ ആനന്ദ് അഹൂജയെ ട്രോളി സോഷ്യല്‍ മീഡിയ

ബോളിവുഡില്‍ ഈ അടുത്തയിടെ എങ്ങും ഇത്തരമൊരു വിവാഹം നടന്നിട്ടില്ല. നടി സോനം കപൂറിന്റെയും ആനന്ദ് അഹുജയുടെയും വിവാഹം ബോളിവുഡ് വന്‍ ആഘോഷമാക്കിയിരിന്നു. പുതിയ ഡിസൈനുകളില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് റിസപ്ഷന്‍ ചടങ്ങിന് താരങ്ങള്‍ എത്തിയത്. ചുരുക്കിപ്പറഞ്ഞാല്‍ മുംബൈ ലീല പാലസില്‍ നടന്നത് ഒരു ഫാഷന്‍ ഷോ തന്നെയായിരിന്നു. എന്നാല്‍ ചടങ്ങിലെ യഥാര്‍ത്ഥ താരങ്ങളായ സോനവും ആനന്ദും വളരെ സിംപിള്‍ ഡ്രസ് ധരിച്ചാണ് ചടങ്ങിനെത്തിയത്. ഇവരേക്കാള്‍ ആഡംബരമായാണ് മറ്റ് താരങ്ങള്‍ എത്തിയത്.

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് റിസ്പ്ഷന് വരന്‍ ആനന്ദ് ധരിച്ച ചെരുപ്പാണ്. കുര്‍ത്തയും പാന്റും ധരിച്ച ആനന്ദ് നൈക്ക് സ്നിക്കേഴ്സ് ഷൂ ആയിരുന്നു അണിഞ്ഞത്. സ്പോര്‍ട്സ് ഷൂ ധരിച്ചെത്തിയ ആനന്ദിനെ സോഷ്യല്‍മീഡിയ പരിഹാസ കഥാപാത്രമാക്കിയിരിക്കുകയാണ്. തിരക്കിനിടയില്‍ ചെരുപ്പ് മാറ്റാന്‍ മറന്നുപോയതാണോ അതോ സോനത്തിനെ കാണാനുള്ള ആക്രാന്തം കൊണ്ട് ഉപേക്ഷിച്ച് വന്നതാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍.

വിവാഹത്തില്‍ വധുവിന്റെ സഹോദരിമാര്‍ക്ക് കാശ് കൊടുത്തില്ലെങ്കില്‍ വരന്റെ ചെരുപ്പ് അടിച്ചുമാറ്റുന്ന പരിപാടിയുണ്ട്. ഇനി അത് ഭയന്നാണോ സ്പോര്‍ട്സ് ഷൂ ധരിച്ചെത്തിയതെന്നും ആനന്ദിനെ കളിയാക്കി ആളുകള്‍ രംഗത്തെത്തി.

pathram desk 1:
Related Post
Leave a Comment