മഞ്ജു വാര്യരുടെ പേരില്‍ മോഹന്‍ലാലും ദിലീപും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു!!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശേരി

കൊച്ചി: മഞ്ജുവിന്റെ പേരില്‍ മോഹന്‍ലാലും ദിലീപും തമ്മില്‍ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് സിനിമ മംഗളം. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യരെ തീരുമാനിച്ചപ്പോള്‍ മോഹന്‍ലാലിനെ വിളിച്ച് മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ അത് തന്റെ ജോലിയല്ലെന്നും സംവിധായകനും നിര്‍മ്മാതാവുമാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും മോഹന്‍ലാല്‍ മറുപടി നല്‍കി.

അന്ന് മുതല്‍ മോഹന്‍ലാലിനോടും സത്യന്‍ അന്തിക്കാടിനോടും ദിലീപിന് ഒരകല്‍ച്ചയുണ്ടായിരുന്നുവെന്നാണ് സിനിമ മംഗളത്തില്‍ പല്ലിശ്ശേരി പറയുന്നത്. കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപ് നേരത്തെ കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് കാവ്യ മാധവനെ വിവാഹം കഴിച്ചപ്പോള്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. ഇതിന് കാരണം മോഹന്‍ലാല്‍ നാട്ടിലില്ലെന്നാണ് പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ മാത്രമല്ല ദിലീപിന്റെ അടുപ്പക്കാരായ മറ്റു ചിലര്‍ കൂടി അന്ന് കല്യാണത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി സിനിമാ മംഗളം വാരിക രംഗത്തെത്തിയിരുന്നു.

ഇന്നസെന്റും ഇടവേള ബാബുവും വിട്ടുനിന്നത് ദിലീപിന്റെ സമീപനങ്ങളോടുള്ള എതിര്‍പ്പുകൊണ്ടാണെന്ന് സിനിമാ മംഗളം പറയുന്നു. മോഹന്‍ലാലിന്റെ പുലിമുരുകന്റെ സ്‌ക്രിപ്റ്റ് റൈറ്ററായ ഉദയകൃഷ്ണ പോലും ദിലീപിനെ കൈവിട്ടിരിക്കുകയാണ്. മകള്‍ മീനാക്ഷിയ്ക്ക് വേണ്ടിയാണ് മഞ്ജുവാര്യര്‍ ഒന്നും വെളിപ്പെടുത്താതെ ഇരിക്കുന്നത്. മീനാക്ഷിയെ നിയമപരമായി സ്വന്തമാക്കാന്‍ മഞ്ജു ശ്രമിക്കുമോ എന്നും സിനിമാ മംഗളം ചര്‍ച്ച ചെയ്തു.

മഞ്ജുവിന്റെ എല്ലാ നീക്കങ്ങള്‍ക്കും മോഹന്‍ലാല്‍ ഗ്രൂപ്പിന്റെ പിന്തുണയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.തിരിച്ചുവരവില്‍ മഞ്ജുവിനൊപ്പം സിനിമയില്‍ നായകന്മാരെ കിട്ടുന്നില്ലെന്ന് പോലും റിപ്പോര്‍ട്ടുണ്ടായിരുന്നു. ദിലീപ് വിലക്കേര്‍പ്പെടുത്തി മഞ്ജുവിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്.

pathram desk 1:
Related Post
Leave a Comment