ഈമയൗ. അത് ‘ശവ’ത്തിന്റെ മോഷണമൊന്നും അല്ല: എന്‍എസ് മാധവന്‍ പറയുന്നു

കൊച്ചി:ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈമയൗ എന്ന ചിത്രം ശവത്തിന്റെ മോഷണമൊന്നും അല്ലെന്ന് എന്‍എസ് മാധവന്റെ ട്വീറ്റ്. മരണച്ചടങ്ങുകളുടെ പൊതുസ്വഭാവം വച്ച് അങ്ങനെ പറയുന്നത് ശരിയല്ലെന്നും സിനിമ എന്ന നിലയില്‍ ശവത്തിന്റെ സൂക്ഷ്മത എന്നെ കൂടുതല്‍ ആകര്‍ഷിച്ചുവെന്നും എന്‍എസ് മാധവന്‍ പറയുന്നു.

അതേസമയം തീരദേശവാസികള്‍ക്ക് ഒന്നും അന്തസായി ചെയ്യാന്‍ പറ്റില്ലെന്ന ഈമയൗവിന്റെ അന്തര്‍ലീനമായ സന്ദേശം തന്നെ ദുഃഖിപ്പിച്ചതായും അദ്ദേഹത്തിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. കഥാതന്തു എന്ന കൃത്രിമത്വം കൊണ്ട് ബന്ധിപ്പിക്കാത്ത മരണവീട്ടിലെ ഒരു തുണ്ടം ജീവിതമാണ് ഡോണ്‍ പാലത്തറയുടെ ശവം എന്ന സിനിമയെന്നും അദ്ദേഹം നിരീക്ഷിച്ചു.

എന്‍എസ് മാധവന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈമയൗ. അത് ‘ശവ’ത്തിന്റെ മോഷണമൊന്നും അല്ല. മരണച്ചടങ്ങുകളുടെ പൊതുസ്വഭാവം വച്ച് അങ്ങനെ പറയുന്നത് ശരിയല്ല. സിനിമ എന്ന നിലയില്‍ ശവത്തിന്റെ സൂക്ഷ്മത എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. തീരദേശവാസികള്‍ക്ക് ഒന്നും അന്തസായി ചെയ്യാന്‍ പറ്റില്ലെന്ന ഈമയൗവിന്റെ അന്തര്‍ലീനമായ സന്ദേശം എന്നെ ദുഃഖിപ്പിച്ചു.

pathram desk 2:
Related Post
Leave a Comment