തിരുവനന്തപുരം: ആഗോളതലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന മുന്‍നിര സ്ഥാപനമായ യു എസ് ടി ഗ്ലോബല്‍ ‘അഡോപ്റ്റ് എ സ്‌കൂള്‍’ എന്ന തങ്ങളുടെ സി എസ് ആര്‍ സംരംഭത്തിന്റെ ഭാഗമായി 2017ല്‍ തിരുവനന്തപുരത്ത് 13 സര്‍ക്കാര്‍ സ്‌കൂളുകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. തങ്ങളുടെ ജീവനക്കാര്‍ 4500ല്‍ അധികം മണിക്കൂറുകള്‍ ഈ സേവന പ്രവര്‍ത്തനത്തിനായി ചിലവഴിച്ചുവെന്നും യു എസ് ടി ഗ്ലോബല്‍ വ്യക്തമാക്കി. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി പൂര്‍ണമായും ജീവനക്കാരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചതും നടത്തപ്പെട്ടതും.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരുടെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനാണ് യു എസ് ടി ഗ്ലോബല്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തന മേഖലയ്ക്ക് പുറമെ വ്യക്തിത്വ വികസനത്തിനും നേതൃത്വ മികവ് വളര്‍ത്തിയെടുക്കുന്നതിനും ജീവനക്കാര്‍ക്ക് അവസരമൊരുങ്ങുകയാണ് ഇത്തരം പദ്ധതികളിലൂടെ. കൂടാതെ, യു എസ് ടി ഗ്ലോബലിന്റെ ‘ട്രാന്‍സ്‌ഫോര്‍മിങ്ങ് ലൈവ്സ്’ എന്ന ആശയം മുന്‍നിര്‍ത്തി ഇത്തരം സംരംഭങ്ങളിലൂടെ സുസ്ഥിരമായ പ്രവര്‍ത്തനങ്ങളാണ് ജീവനക്കാര്‍ കാഴ്ചവയ്ക്കുന്നത്.
വിദ്യാഭ്യാസ / അവബോധ പരിപാടികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമാണ് 2017 ല്‍ സ്‌കൂളുകള്‍ക്കായി പ്രധാനമായും നടപ്പിലാക്കിയത്. ചില സ്‌കൂളുകള്‍ക്ക് ഐ ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ തുടര്‍ച്ചയായി ക്ലാസുകള്‍ നല്‍കിയപ്പോള്‍ മറ്റ് ചില സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ ലാബ്, ഡൈനിങ്ങ് ഹാള്‍, കിച്ചന്‍ സംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നല്‍കപ്പെട്ടത്.അഡോപ്റ്റ് ചെയ്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം ക്യാമ്പസ് സന്ദര്‍ശിക്കുന്നതിനുള്ള അവസരവും നല്‍കി.കൂടാതെ, ഫയര്‍ ആന്‍ഡ് സേഫ്റ്റി അവബോധം, ഹരിത സംരംഭം, എന്നിങ്ങനെ സ്‌കൂളുകളില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
വ്യത്യസ്ത സംരംഭങ്ങളിലൂടെ ‘ട്രാന്‍സ്‌ഫോര്‍മിങ്ങ് ലൈവ്സ്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ യു എസ് ടി ഗ്ലോബല്‍ പ്രതിജ്ഞാബദ്ധരാണെന്ന് സംരംഭത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കവെ യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്‍ അഭിപ്രായപ്പെട്ടു. സമീപ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് സഹായ ഹസ്തം നല്‍കുന്നതിനും അവിടുങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ പദ്ധതിക്ക് പുറത്തുള്ള വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നതിനുമാണ് ‘അഡോപ്റ്റ് എ സ്‌കൂള്‍’ പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥിളുടെ മികവുകള്‍ പരിപോഷിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുവാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുകയാണ് യു എസ് ടി ഗ്ലോബല്‍. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് വന്ന സ്‌കൂള്‍ ജീവനക്കാര്‍ക്കും,മാനേജ്‌മെന്റിനും നന്ദി രേഖപ്പെടുത്തുന്നു, എന്ന് ശില്‍പ മേനോന്‍.വ്യക്തമാക്കി.
പോത്തന്‍കോട് ജി യു പി എസ്, പുത്തന്‍തോപ്പ് ജി എല്‍ പി എസ്, കുളത്തൂര്‍ എല്‍ പി എസ്, ഗവ എല്‍ പി എസ് കുറ്റിയാനി, ഗവ. യു പി എസ് കാട്ടായിക്കോണം, മണലകം സ്‌കൂള്‍, മനക്കല്‍ എല്‍ പി എസ്, ഗവ ഹൈ സ്‌കൂള്‍ കരിക്കകം , ഗവ എല്‍ പി സ്‌കൂള്‍ പട്ടത്തില്‍, ഗവ യു പി എസ് വഞ്ചിയൂര്‍ ആലംകോട്, ഗവ. എസ് വി യു പി എസ് പുരവൂര്‍, ഗവ. യു പി സ്‌കൂള്‍ കുഴിവിള, ഗവ എല്‍ പി എസ് ചേങ്കോട്ടുകോണം എന്നി സ്‌കൂളുകളുമായാണ് 2017ല്‍ യു എസ് ടി ഗ്ലോബല്‍ സഹകരിച്ചത്. യു എസ് ടി ഗ്ലോബല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നഗരങ്ങളിലും സമാന രീതിയിലുള്ള സംരംഭങ്ങള്‍ നടപ്പിലാക്കുന്നുണ്ട്.
Leave a Comment