തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കാണിക്കുന്നത്. സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വട്ടപ്പൂജ്യമാണെന്നും ഡി.ജി.പി കാല്‍കാശിന് കൊള്ളാത്തയാളാണെന്നും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപതകങ്ങള്‍ക്കുമെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന ഉപരോധസമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലിസിന്റെ മേലുള്ള നിയന്ത്രണം പൂര്‍ണമായും മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ആഭ്യന്തരവകുപ്പ് ഒഴിയാന്‍ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുമ്പിലെ പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ചെന്നിത്തല അടക്കമുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
Leave a Comment