കൊച്ചി:വീണ്ടുമൊരു സ്പോര്‍ട്സ് ചിത്രവുമായി വരികയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. ആദ്യ ചിത്രമായിരുന്ന സ്പോര്‍ട്സ് മൂവി 1983ന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിനുശേഷം ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ സിനിമകളും തിയേറ്ററുകളില്‍ വിജയം നേടി. തന്റെ നാലാമത്തെ ചിത്രം സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ നിര്‍മ്മിക്കാന്‍ തയാറെടുക്കുകയാണ് സംവിധായകന്‍.
പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് നാലാമത്തെ ചിത്രം ഒരുങ്ങുന്നത്. അതിനായി പുതുമുഖങ്ങളെ തേടി കാസ്റ്റിങ്ങ് കോളുമായി സംവിധായകന്‍ രംഗത്തെത്തിയിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ള ആളുകളെ തേടിയാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്.
കാളിദാസ് ജയറാം നായികനായി എത്തിയ പൂമരം എന്ന ചിത്രമാണ് എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രം. അതിലെ നായിക നിത പിള്ളയാണ് അടുത്ത ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ മറ്റു താരങ്ങളെുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Leave a Comment