മോഹന്‍ലാല്‍ ഡാന്‍സിനിടെ സ്റ്റേജില്‍ കാലുതെറ്റിവീണിട്ടും ചാടിയെണീറ്റ് പിന്നേയും ഡാന്‍സ്……ഒന്നും പറയാനില്ല ലാലേട്ടാ എന്ന് ആരാധകര്‍ (വീഡിയോ)

കൊച്ചി:അമ്മ മഴവില്ല് പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ കാലുതെറ്റി വീണിട്ടും ഡാന്‍സ് തുടര്‍ന്ന മോഹന്‍ലാലിനെ അഭിനന്ദിച്ച് ആരാധകര്‍. നൃത്തം ചെയ്യുന്നതിനിടെ തെന്നിവീണ മോഹന്‍ലാല്‍ ചാടിയെണീറ്റ് നൃത്തം തുടരുകയായിരുന്നു. ഇതിനെ അഭിനന്ദിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തുവന്നിരിക്കുന്നത്.ഇന്നുരാവിലെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്കു കീഴിലാണ് അദ്ദേഹത്തെ അഭിനന്ദിച്ചും സുഖവിവരം തിരക്കിയും ആരാധകര്‍ സ്നേഹം പ്രകടിപ്പിക്കുന്നത്.

‘വീഴ്ചകള്‍ സാധാരണം… പക്ഷേ അതില്‍ പതറാതെ പിന്തിരിഞ്ഞോടാതെ മുന്നോട്ടു കുതിക്കുന്നവനാണ് യഥാര്‍ത്ഥ ഹീറോ…സിനിമയില്‍ തുടര്‍ച്ചയായി പലതവണ പരാജയങ്ങളുടെ കയ്പുനീര്‍ കുടിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആ മേഖലയുടെ അനിവാര്യതയാണെന്നു വിശ്വസിച്ചു വീണ്ടും ഹിറ്റുകള്‍ സമ്മാനിച്ച് ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്….പക്ഷേ ഇന്നലെ… ജീവിതത്തിലും താങ്കള്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് തെളിയിച്ചു… ഈ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല…. നന്ദി ലാലേട്ടാ … ഈ പുത്തന്‍ പാഠങ്ങള്‍ക്ക്….’ എന്നാണ് ഒരു ആരാധകന്റെ അഭിപ്രായപ്രകടനം.

‘സ്റ്റേജിലേ വെള്ളത്തില്‍ സ്ലിപ്പ് ആയി വീണിട്ടും പിന്നേം എണീറ്റു നിന്ന് ഡാന്‍സ് കളിച്ചു…
അതും ഈ പ്രായത്തില്‍, 57മത്തെ വയസ്സില്‍ ?? ഡെഡിക്കേഷന്‍ ലെവല്‍ ലാലേട്ടന്‍ ???? വേറെ വല്ല നടന്മാരും ആയിരുന്നേല്‍ ഇപ്പൊ നിര്‍ത്തി പോയേനെ?? വേറെ ലെവല്‍ പെര്‍ഫോമന്‍സ്????’ എന്നും പറഞ്ഞാണ് മറ്റൊരാളുടെ അഭിനന്ദനം.

pathram desk 2:
Related Post
Leave a Comment