ആട്തോമയായി വീണ്ടും മോഹന്‍ലാല്‍, സില്‍ക്ക് സ്മിതയായി ഇനിയയും: അമ്മ മെഗാ ഷോയില്‍ തരംഗം ശ്രഷ്ടിച്ച് ഏഴിമല പൂഞ്ചോല (വീഡിയോ)

കൊച്ചി:മലയാളത്തിന്റെ സിനിമാ സംഘടനയും മഴവില്‍ മനോരമയും ചേര്‍ന്നൊരുക്കിയ ‘ അമ്മ മഴവില്ല്’ മെഗാ ഷോ ഗംഭീരമായി. നിരവധി കലാപരിപാടികളാണ് താരങ്ങള്‍ ആരാധകര്‍ക്കായി ഒരുക്കിയത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് മോഹന്‍ലാലിന്റെ ഡാന്‍സ് ആണ്. സ്ഫടികം സിനിമയില്‍ മോഹന്‍ലാലും സില്‍ക്കും അനശ്വരമാക്കിയ ഏഴിമല പൂഞ്ചോല എന്ന ഗാനം ഇത്തവണ ഇനിയയ്ക്കൊപ്പം ലാലേട്ടന്‍ കളിച്ചു. സില്‍ക്കിനെ ഓര്‍ക്കുന്ന വിധമാണ് ഇനിയയുടെ പ്രകടനം. സിനിമയില്‍ കണ്ട അതേ വസ്ത്രരീതിയാണ് സ്റ്റേജിലും.

കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ പതിനായിരങ്ങള്‍ക്കുമുന്നില്‍ വിണ്ണില്‍നിന്നെന്നപോലെ താരങ്ങള്‍ ഇറങ്ങിവന്നപ്പോള്‍ ജനംഇളകിമറിഞ്ഞു. അലാവുദീനും ‘അദ്ഭുത’ലാലും ആദ്യം അലാവുദീനായി ദുല്‍ഖര്‍ സല്‍മാനും ഭൂതമായി മോഹന്‍ലാലും സ്റ്റേജില്‍ എത്തി. ഇതോടെ ആരാധക സംഘങ്ങള്‍ ഇളകി മറിഞ്ഞു, ആര്‍പ്പുവിളിച്ചു. കാതടപ്പിക്കുന്ന കരഘോഷം നീണ്ടു. ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാല്‍ മമ്മൂട്ടി വേദിയിലെത്തിയത്.

pathram desk 2:
Related Post
Leave a Comment