കോഴിക്കോട്: തന്റെ ചിത്രത്തിന് പുരസ്‌കാരം ലഭിക്കാത്തതിന് സംവിധായകന്‍ ഡോ: ബിജുവിനെ തെറിവിളിച്ചുവെന്ന് പറയുന്നത് തെറ്റാണ്. അവാര്‍ഡ് കിട്ടാത്തതിനല്ല, മറിച്ച് അവാര്‍ഡ് അര്‍ഹിക്കുന്ന തന്റെ ഷട്ടറെന്ന സിനിമ ദേശീയ പുരസ്‌ക്കാരത്തിന് അയക്കാതിരുന്നതിന്റെ കാരണം തിരക്കി റീജ്യണല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഡോ: ബിജുവിനെ വിളിച്ച് കാര്യം അന്വേഷിക്കുക മാത്രമാണ് ചെയ്തത്.
ഷട്ടര്‍ മികച്ചൊരു സിനിമയായിരുന്നു. ആ പടത്തിന്റെ പേരിലാണ് താനിന്നും അറിയപ്പെടുന്നത്. ആ സിനിമ എന്തുകൊണ്ട് ദേശീയ പുരസ്‌ക്കാരത്തിന് അയച്ചില്ല എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായത്. ഒടുവില്‍ താങ്ക്‌സ് പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. എന്നാല്‍ താന്‍ അദ്ദേഹത്തെ തെറി വിളിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പറഞ്ഞ് ബിജു തനിക്കെതിരെ കേസ് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആര് എന്തു പറഞ്ഞുവെന്ന് കോടതി തീരുമാനിക്കട്ടെ എന്നും ജോയ് മാത്യു പറഞ്ഞു. ആരു കൊടുക്കുന്നുവെന്നതിലല്ല മറിച്ച അവാര്‍ഡിനാണ് പ്രാധാന്യം നല്‍കേണ്ടത്.
ജാതിയുടെ പേരിലുണ്ടാവുന്ന അക്രമങ്ങളുടെ പേരിലോ, വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരിലോ അവാര്‍ഡ് നിരസിച്ചിരുന്നെങ്കില്‍ അത് ഒരു നിലപാടിന്റെ കരുത്തായി അംഗീകരിക്കാമായിരുന്നു. എന്നാല്‍ നല്‍കുന്നത് ആരാണെന്ന് നോക്കി പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ശരിയല്ലന്നെും ജോയ് മാത്യു പറഞ്ഞു
Leave a Comment