‘ അയാളുടെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല, ഇനി അഭിനയിക്കുകയുമില്ല ,ജയരാജിനെതിരെ നടന്‍ ഇര്‍ഷാദ്

കൊച്ചി:മലയാള സിനിമയില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ നിലപാട് ഉയര്‍ത്തി പിടിച്ച് ദേശീയ പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ അതില്‍ പങ്കാളികളാകാതെ, ബഹിഷ്‌കരിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ട് ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരേ ശക്തമായ വിയോജിപ്പുകളാണ് സിനിമ മേഖലയില്‍ നിന്നു തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വിയോജിപ്പുകളില്‍ ഒന്നായിരുന്നു നടന്‍ ഇര്‍ഷാദ് അലിയില്‍ നിന്നും ഉണ്ടായത്. ‘ അയാളുടെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല, ഇനി അഭിനയിക്കുകയുമില്ല ‘എന്നാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഇര്‍ഷാദ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഇര്‍ഷാദിന്റെ പ്രതിഷേധം സംവിധായകന്‍ ജയരാജിനെതിരേയെന്ന് വ്യക്തമാണ്.

ചടങ്ങ് ബഹിഷ്‌കരണത്തിനു മുന്നോടിയായി സമര്‍പ്പിച്ച പ്രതിഷേധ പരാതിയില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നതാണ്. പരാതി പരിഹരിക്കപ്പെടാത്ത പക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഈ പരാതിയില്‍ വ്യക്തമാക്കിയിരുന്നതുമാണ്. പിന്നീടാണ് ജയരാജും യേശുദാസും നിലപാട് മാറ്റിയത്.

pathram desk 2:
Related Post
Leave a Comment