സാന്‍ഫ്രാന്‍സിസ്‌കോ: വൈറസ് ബാധയുണ്ടായതിനാല്‍ ഉപഭോക്താക്കള്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നുമുള്ള മുന്നറിയിപ്പുമായി ട്വിറ്റര്‍. 33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണു പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാസ്‌വേഡുകള്‍ പുറത്തായിട്ടില്ലെന്നും തകരാര്‍ വേഗത്തില്‍ പരിഹരിച്ചെന്നും മുന്‍കരുതലിന്റെ ഭാഗമായാണു സന്ദേശമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
എത്ര പാസ്‌വേഡുകളാണു തകര്‍ക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല. പുറത്തായിരിക്കുന്ന പാസ്‌വേഡുകളുടെ എണ്ണം സാരമുള്ളതാണെന്നും മാസങ്ങളെടുത്തു മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും ട്വിറ്റര്‍ വക്താക്കളിലൊരാള്‍ പറഞ്ഞു. ട്വിറ്ററിന്റെ ‘ഹാഷിങ്’ ഫീഡിലാണു വൈറസ് ബാധ കണ്ടെത്തിയത്. ഒരാള്‍ നല്‍കുന്ന പാസ്‌വേഡിനെ നമ്പറുകളും അക്ഷരങ്ങളുമാക്കി മാറ്റി സൂക്ഷിക്കുന്ന സംവിധാനമാണു ഹാഷിങ്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിവിലയില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായി.
Leave a Comment