സെല്‍ഫി എടുത്ത യുവാവിന്റെ മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്, സോഷ്യല്‍ മീഡിയ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി:സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ പിടിച്ചു വാങ്ങി സെല്‍ഫി ഡിലീറ്റ് ചെയ്യ്ത് യേശുദാസ്.ഹിന്ദിക്കാരനായ ആരാധകനാണ് ഗാനഗന്ധര്‍വ്വന്റെ രോഷത്തിന് പാത്രമായത്. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞായിരുന്നു ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും ഗാനഗന്ധര്‍വന്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം.

യേശുദാസിനെ കണ്ട് മൊബൈല്‍ ഉയര്‍ത്തിപ്പിടിച്ച് സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞ് യുവാവ് എത്തിയത്. ഇതോടെ ആദ്യം കൈതട്ടിമാറ്റിയ യേശുദാസ് ചിത്രം എടുത്തുവെന്ന് കണ്ടതോടെയാണ് ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. ഇത് കണ്ട കൂടെ ഫോണുമായി സെല്‍ഫിയെടുക്കാന്‍ എത്തിയ മറ്റുള്ളവരും മടങ്ങിപ്പോയി.

മികച്ച ഗായകനുള്ള പുരസ്‌ക്കാരമാണ് ഡോ.കെ.ജെ യേശുദാസ് നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ജയരാജും രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. സിഞ്ചാറിലൂടെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്ത സന്ദീപ് പാമ്പള്ളി, ഭയാനകത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള അംഗീകരം നേടിയ നിഖില്‍ എസ്. പ്രവീണ്‍ എന്നിവര്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.

pathram desk 2:
Related Post
Leave a Comment